കല്ലയം: സേക്രഡ് ഹാർട്ട് സെൻട്രൽ സ്കൂളിൽ പുതുതായി നിർമിച്ച ക്ലാസ് മുറികളുടെ ആശീർവാദ കർമം തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ ഡോ. യൂ ഹാന്നോൻ മാർ അലക്സി യോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഡൽഹി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ മിഡിൽ സ് കൂൾ അംഗീകാരം മാത്രമുണ്ടായിരുന്ന സ്കൂളിനെ സെക്കൻഡറി സ്കൂളായി ഉയർത്തിയതിനെ തുടർന്നു സ്കൂളിൽ മെച്ചപ്പെട്ട സൗകര്യം ക്രമീകരിക്കുന്നതിനായാണു പുതിയ ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
കൂദാശകർമത്തിലും തുടർന്ന് നടന്ന സമ്മേളനത്തിലും മേജർ അതിരൂപതാ വികാരി ജനറാൾമാരയ ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്ക്കോപ്പ, റവ. തോമസ് കയ്യാലയ്ക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ പൗളിറ്റ, സെൽഫ് ഫിനാൻസ് സ്കൂളുകളുടെ കോ- ഓർഡിനേറ്റർ ഫാ. ജോർജ് മാത്യു കരൂർ എന്നിവരും നിരവധി വൈദികരും പങ്കെടുത്തു.